Site iconSite icon Janayugom Online

പെട്രോളിങ്ങിനിടെ പൊലീസ് വാഹനം ഇടിച്ചു തെറിപ്പിച്ചു

എറണാകുളം പാലാരിവട്ടത്ത് നൈറ്റ് പെട്രോളിങ്ങിനിടെ പൊലീസ് വാഹനം ഇടിച്ചു തെറിപ്പിച്ചു. ഇന്ന് പുലർച്ചയാണ് സംഭവം. പെട്രോളിങ്ങിന് ഇടയിൽ മാലിന്യ ടാങ്കർ പരിശോധിക്കാനായി കൈകാണിച്ചപ്പോഴായിരുന്നു വാഹനം ഇടിച്ചു തെറിപ്പിച്ചത്.

പൊലീസുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിൽ മാലിന്യ ടാങ്കർ ഓടിച്ചിരുന്ന ഫൈജാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾക്കെതിരെ പൊലീസുകാരെ അപായപ്പെടുത്താൻ ശ്രമിച്ചതിന് കേസ് രജിസ്റ്റർ ചെയ്തു.

eng­lish summary;While patrolling, the police vehi­cle crashed

you may also like this video;

Exit mobile version