Site iconSite icon Janayugom Online

മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് മരിച്ചു

മാവിൽ നിന്ന് ഇരുമ്പു തോട്ടി കൊണ്ട് മാങ്ങ പറിക്കുമ്പോൾ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് മരിച്ചു. അങ്ങാടിപ്പുറം പുത്തനങ്ങാടി തേവർത്തൊടി മൊയ്തു(60)വാണ് മരിച്ചത്. വെള്ളിയാഴ് ച്ച വൈകുന്നേരമാണ് അപകടം. വെൽഡിംഗ് തൊഴിലാളിയായിരുന്നു. ഭാര്യ: ആസ്യ ചെട്ടിയാരങ്ങാടി. മക്കൾ: സക്കീർ ഹുസൈൻ, തസ്നി, ഷമീമ, പരേതനായ അഷ്റഫ്. മരുമക്കൾ: നംഷീദ പർവിൻ കരിമ്പനക്കൽ, മെഹബൂബ ജാസ്മിൻ മൂലാംകുഴി മക്കരപ്പറമ്പ്, ശിഹാബുദ്ദീൻ പേരക്കട പാലോളിപ്പറമ്പ്, കമറുദ്ദീൻ തോക്കിൻക്കാടൻ ഒതുക്കുങ്ങൽ.

Exit mobile version