Site icon Janayugom Online

‘പാവങ്ങൾക്ക് വിസ്‌കിയും ബിയറും നൽകും’: മഹാരാഷ്ട്ര സ്ഥാനാർത്ഥിയുടെ തെഞ്ഞെടുപ്പ് വാഗ്ദാനം കേട്ട് മൂക്കത്ത് വിരല്‍വച്ച് വോട്ടര്‍മാര്‍

vanitha

ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ പാവങ്ങള്‍ സബ്സിഡി നിരക്കില്‍ ബിയറും വിസ്കിയും നല്‍കുമെന്ന് മഹാരാഷ്ട്രയില്‍ നിന്നുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥി. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ മണ്ഡലത്തില്‍നിന്നുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ വനിതാ റാവുത്താണ് വിചിത്രമായ വാഗ്ദാനം നടത്തിയത്. തെരഞ്ഞെടുക്കപ്പെട്ടാൽ എല്ലാ ഗ്രാമങ്ങളിലും ബിയർ പാര്‍ലറുകള്‍ തുറക്കുക മാത്രമല്ല, എംപി ഫണ്ടിൽ നിന്ന് പാവപ്പെട്ടവർക്ക് ഇറക്കുമതി ചെയ്ത വിസ്‌കിയും ബിയറും സൗജന്യമായി നൽകുമെന്നും വനിതാ റാവത്ത് പറഞ്ഞു.

അഖില ഭാരതീയ മാനവത പാർട്ടിയുടെ ചന്ദ്രപൂർ സ്ഥാനാർത്ഥി വനിതാ റാവുത്ത്.

2019ലെ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലും റാവുത്ത് സമാനമായ വാഗ്ദാനങ്ങൾ നൽകിയിരുന്നു. റേഷനിംഗ് സംവിധാനത്തിലൂടെ ഇറക്കുമതി ചെയ്ത മദ്യം വാഗ്ദാനം ചെയ്ത റാവുത്ത്, മദ്യപിക്കുന്നവർക്കും വിൽപ്പനക്കാരനും ലൈസൻസ് ഉണ്ടായിരിക്കണമെന്നും പറയുന്നു. കഠിനാധ്വാനം ചെയ്യുന്ന ദരിദ്ര ജനങ്ങള്‍ കുടിക്കുന്നതിലാണ് ആശ്വാസം കണ്ടെത്തുന്നത്. എന്നാല്‍ ഗുണനിലവാരമുള്ള മദ്യം വാങ്ങാൻ പണമില്ല. അത്തരക്കാരെ സഹായിക്കാനാണ് ആഗ്രഹമെന്നും വാഗ്ദാനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ പ്രതികരിച്ചു. മദ്യപിക്കുന്നവര്‍ക്കുള്ള കുറ്റബോധം സമൂഹത്തിന്റെ മനസ്സിൽ നിന്ന് മായ്‌ക്കണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും വനിതാ റാവുത്ത് പറഞ്ഞ.

അതേസമയം അമിത മദ്യപാനം മൂലം കുടുംബങ്ങൾ തകരുന്ന ദൗർഭാഗ്യകരമായ പ്രവണതയെക്കുറിച്ചുള്ള ചോദ്യത്തിന് മദ്യം വാങ്ങാൻ ആളുകൾക്ക് ലൈസൻസ് ലഭിക്കാൻ താൻ ആഗ്രഹിക്കുന്നതിന്റെ കാരണം ഇതാണെന്ന് അവര്‍ മറുപടി നല്‍കി. എന്നാല്‍ പ്രായപൂർത്തിയായതിന് ശേഷം മാത്രമേ ആളുകൾക്ക് മദ്യം കഴിക്കാൻ ലൈസൻസ് നൽകൂ എന്ന് അവർ കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: ‘Whiskey and beer will be giv­en to the poor’; can­di­date’s offer to voters

You may also like this video

Exit mobile version