Site iconSite icon Janayugom Online

മോഡിയോട് ചോദ്യം ചോദിച്ചതിന് സൈബര്‍ ആക്രമണം നേരിട്ട മാധ്യമപ്രവര്‍ത്തകയ്ക്ക് പിന്തുണയുമായി വൈറ്റ് ഹൗസ്

modimodi

പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് യുഎസ് സന്ദര്‍ശനത്തിനിടെ,അദ്ദേഹത്തോട് ചോദ്യം ചോദിച്ചതിന് സൈബര്‍ ആക്രമണം നേരിട്ട മാധ്യമപ്രവര്‍ത്തക്ക് പിന്തുണയുമായി ബൈറ്റ് ഹൗസ്.മാധ്യമ പ്രവ‍ര്‍ത്തകക്കെതിരായ സൈബര്‍ ആക്രമണം തികച്ചും അസ്വീകാര്യവും,ജനാധിപത്യ തത്ത്വങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു.

മോഡിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ്‌ സംഭവം.വാള്‍സ്ട്രീറ്റ് ജേണലിലെ മാധ്യമപ്രവര്‍ത്തകയായ സബ്രീന സിദ്ദീഖി, യുഎസിലെ വാര്‍ത്താസമ്മേളനത്തിനിടെ ഇന്ത്യയിലെ മുസ്ലിംകളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ എന്താണ് ചെയ്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് ചോദിച്ചു.

ജനാധിപത്യം തങ്ങളുടെ സിരകളില്‍ ഓടുന്നു.മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിലുള്ള വിവേചനത്തിന് ഇന്ത്യയില്‍ ഒരു സ്ഥാനവുമില്ലെന്ന് ഇതിന് മറുപടിയായി മോഡി പറഞ്ഞത്. വാര്‍ത്താസമ്മേളനത്തിന് പിന്നാലെയാണ്‌ സബ്രീന സിദ്ദീഖിക്കുനേരെ ഇന്ത്യയില്‍നിന്നടക്കം സൈബര്‍ ആക്രമണമുണ്ടായത്. 

Eng­lish Summary:
White House sup­ports jour­nal­ist who was cyber-attacked for ask­ing Modi a question

You may also like this video:

Exit mobile version