കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിൻ കുട്ടികൾക്ക് നൽകാനുള്ള നടപടി വേഗത്തിലാക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ. കഴിഞ്ഞ ദിവസമാണ് കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചത്. ഇതിനുപിന്നാലെ യുഎസും കോവാക്സിന് അംഗീകാരം നല്‍കിയിരുന്നു.
കഴിഞ്ഞ മാസം കോവാക്സിന് അടിയന്തര അനുമതി ആവശ്യപ്പെട്ടുകൊണ്ട് ലോകാരോഗ്യ സംഘടനയുമായി നടത്തിയ ചര്‍ച്ചയില്‍ ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശക സംഘം ഭാരത് ബയോടെക്കിനോട് കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടിരുന്നു. കോവാക്സിൻ നിർമ്മാതാക്കളിൽ നിന്ന് കുട്ടികള്‍ക്ക് വാക്സിൻ നല്‍കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലോകാരോഗ്യ സംഘടനയ്ക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സ്വാമിനാഥൻ പറഞ്ഞു.
english summary: WHO has said it will speed up the process of administering covaxin to children
you may also like this video