ഏറെ നാളത്തെ കാത്തിരിപ്പുകൾക്കെല്ലാം ഒടുവിൽ 2025ലെ ഓണം ബമ്പർ നറുക്കെടുപ്പ് പൂര്‍ത്തിയായി. BR 105 എന്ന സീരീയൽ നമ്പറാണ് നറുക്കെടുത്തിരിക്കുന്നത്. സമ്മാനം വൈറ്റിലയില്‍ വിറ്റ ടിക്കറ്റിന്. നെട്ടൂരിലെ ഏജന്റ് ലതീഷ് വിറ്റ ടിക്കറ്റിനാണ് സമ്മാനം.
25 കോടി രൂപയുടെ ഒന്നാം സമ്മാനം TH 577825 എന്ന നമ്പറിനാണ് ലഭിച്ചത്. ആരാകും ഭാഗ്യശാലി എന്നറിയാൻ കാത്തിരിപ്പ് ഇനിയും നീളും. മുൻ വർഷങ്ങളെ പോലെ ഭാഗ്യശാലി രംഗത്ത് വരാനും വരാതിരിക്കാനും സാധ്യതയുണ്ട്.

