അവർ രണ്ടാളുകൾ
ആർക്കാരോട്
എന്ത് തോന്നി
ആർക്കറിയാം?
അവർ
ആരാണ്
ആർക്കറിയാം?
ആര്
ആരോട്
എന്തുപറഞ്ഞു
പറഞ്ഞോ
ആർക്കാനുമറിയുമോ?
അവർ
പരസ്പരമെങ്ങനെ
അവർക്കറിയുമായിരിക്കും
ആരറിയുന്നുയിതൊക്കെ
എനിക്കറിയില്ല
നിനക്കറിയുമോ?
അറിഞ്ഞാലെന്ത്
അറിഞ്ഞില്ലെങ്കിലെന്ത്
ഒരു ചിരി
ഒരു നോട്ടം
ഒരു മണം
ഒരു നടത്തം
ഒരു നിശബ്ദ… നിശ്ശബ്ദ… നിശ്ശബ്ദത
വേറെന്തെങ്കിലും?
ഞാനറിഞ്ഞുരുകി
യൊടുങ്ങിയാലെന്ത്
അത് നീയറിഞ്ഞില്ലെങ്കിലെന്ത്?
ആരറിയുകിലെന്ത്?
അറിയാതിരിക്കുന്നതിലെ
ഉന്മാദമെന്ത്?