Site iconSite icon Janayugom Online

വിന്നറാര്; സിന്നറോ അല്‍ക്കാരസോ

പുല്‍ക്കോര്‍ട്ടില്‍ വ­മ്പന്‍ ഫൈനല്‍ പോരാട്ടത്തിന് ഇന്ന് അരങ്ങൊരുങ്ങും. സ്പാനിഷ് താരം കാര്‍ലോസ് അല്‍ക്കാരസും ഇറ്റലിയുടെ ലോക ഒന്നാം നമ്പര്‍ താരം യാന്നിക് സിന്നറും തമ്മിലുള്ള വിംബിള്‍ഡണ്‍ ഫൈ­നല്‍ നടക്കും. ഹാട്രിക് കിരീടം ലക്ഷ്യമിട്ടാണ് അല്‍ക്കാരസ് ഇറങ്ങുന്നത്. അതേസമയം സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക് ദ്യോക്കോവിച്ചിനെ മറികടന്നാണ് സിന്നര്‍ ഫൈനല്‍ ടിക്കറ്റുറപ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്നറുടെ ജയം. സ്കോര്‍ 6–3, 6–3, 6–4. ഏഴ് വര്‍ഷത്തിനിടെ ആദ്യമായാണ് ദ്യോക്കോവിച്ചില്ലാതെ വിംബിള്‍ഡണ്‍ ഫൈനല്‍ നടക്കുന്നത്. ദ്യോക്കോവിച്ചിന്റെ 25 ഗ്രാൻഡ്സ്ലാം കിരീടമെന്ന സ്വപ്ന നേട്ടത്തിനാണ് സിന്നര്‍ തടയിട്ടത്. ആദ്യമായാണ് സിന്നർ വിംബിൾഡൺ ഫൈനലിലെത്തുന്നത്. 2023ല്‍ സെമിയിലെത്തിയിരുന്നു. മൂന്ന് ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയിട്ടുള്ള സിന്നര്‍ നാലാം കിരീടമാണ് ലക്ഷ്യമിടുന്നത്. രണ്ട് തവണ ഓസ്ട്രേലിയന്‍ ഓപ്പണും ഫ്രഞ്ച് ഓപ്പണും നേടിയിട്ടുണ്ട്.

കരിയറിലെ ആറാം ഗ്രാന്‍ഡ്സ്ലാം കിരീടമാണ് അല്‍ക്കാരസ് ലക്ഷ്യമിടുന്നത്. വിംബിള്‍ഡണ്‍, ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങള്‍ രണ്ട് തവണയും ഒരു തവണ യുഎസ് ഓപ്പണിലും ചാമ്പ്യനായി. വിംബിള്‍ഡണില്‍ അവസാന രണ്ട് തവണയും ദ്യോക്കോവിച്ചിനെ തോല്പിച്ചാണ് അല്‍ക്കാരസ് കിരീടം നേടിയത്. ഇതിഹാസം റാഫേൽ നദാലിനുശേഷം തുടരെ മൂന്നുതവണ വിംബിൾഡൺ ഫൈനൽ കളിക്കുന്ന സ്പാനിഷ് താരമായി അൽക്കാരസ്. ഏപ്രിലിൽ ബാഴ്‌സലോണ ഓപ്പൺ ഫൈനലിൽ ഹോൾഗർ റൂണെയോടാണ് പരാജയപ്പെട്ട ശേഷം തുടരെ 24 വിജയങ്ങളാണ് അല്‍ക്കാരസ് കുറിച്ചത്. ഈ സീസണില്‍ ഫ്രഞ്ച് ഓപ്പണ്‍ നേടിയാണ് മറ്റൊരു കിരീടത്തിനായി അല്‍ക്കാരസ് ലക്ഷ്യമിടുന്നത്. സെമിഫൈനലില്‍ യുഎസിന്റെ ടെയ്‌ലര്‍ ഫ്രിറ്റ്സിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അല്‍ക്കാരസ് മറികടന്നത്. സ്കോര്‍ 6–4, 5–7, 6–3, 7–6.

Exit mobile version