Site iconSite icon Janayugom Online

കോഴിക്കോട് ആര് വന്നാലും ഹല്‍വയും, സുലൈമാനിയും കൊടുക്കുന്നത് ആതിഥ്യ മര്യാദയുടെ ഭാഗമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് ആര് വന്നാലും ഹല്‍വയും, സുലൈമാനിയും കൊടുക്കുന്നത് ആതിഥ്യമര്യാദയുടെ ഭാഗമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കൊടുത്ത കൈകൊണ്ട് തന്നെ കോഴിക്കോട്ടുകാര്‍ ബിജെപിയെ തോല്‍പ്പിക്കുകയും ചെയ്യുമെന്നും മന്ത്രി റിയാസ് പറഞു. സര്‍വകലാശാല സെനറ്റുകളിലേക്ക് സംഘ്പരിവാറുകാരെ നോമിനേറ്റ്ചെയ്തതിന്റെ ഭാഗമായി പ്രതിഷേധം നടന്നുകൊണ്ടിരിക്കെ ഗവര്‍ണര്‍ ആരിഫ് മഹമ്മദ്ഖാന്‍ കഴിഞ്ഞ ദിവസം കോഴിക്കോട് മിഠായിത്തെരുവില്‍ സന്ദര്‍ശനം നടത്തുകയും ഹര്‍വ സ്വീകരിക്കുകുയും ചെയ്തിരുന്നു.

ഗവര്‍ണര്‍ മിഠായിത്തെരുവിലൂടെ നടക്കുമ്പോള്‍ ശ്രദ്ധിച്ചു നോക്കിയിരുന്നെങ്കില്‍ എത്ര മായ്ച്ചാലും മായാത്ത ചോരക്കറ കാണാമായിരുന്നു. അത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാവപ്പെട്ട കുട്ടികള്‍ക്കും പഠിക്കണമെന്ന ആഗ്രഹത്തിന്റെ ഭാഗമായി അന്നത്തെ സര്‍ക്കാറിനെതിരെ നടത്തിയ സമരങ്ങളെ പൊലീസ് അതിഭീകരമായി മര്‍ദിച്ചു. ആ മര്‍ദ്ദനത്തിന്റെ ഭാഗമായുള്ള ചോരക്കറ ഇന്നും മിഠായിത്തെരുവില്‍ കാണാന്‍ സാധിക്കും.

മിഠായിത്തെരുവില്‍ വലിയ തീപിടുത്തമുണ്ടായിരുന്നു. ആ തീപിടുത്തത്തില്‍ തങ്ങളുടെ ജിവന്‍ പോയാലും തീ അണക്കാന്‍ ഫയര്‍ഫോഴ്‌സിനൊപ്പം തങ്ങളുമുണ്ടെന്ന് പ്രഖ്യാപിച്ച തൊഴിലാളികളും വ്യാപാരികളും ജനങ്ങളുമാണ് മിഠായിത്തെരുവിലുള്ളത്. അവര്‍ക്കൊപ്പം സമീപത്തെ കലാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഓടിയെത്തി. അവര്‍ ഒരു ബാനറിന് കീഴില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയതായും മന്ത്രി വ്യക്തമാക്കി .

ഇന്ത്യയില്‍ മറ്റേതെങ്കിലും ഒരു ഗവര്‍ണര്‍ക്ക് ഇങ്ങനെ നടക്കാന്‍ പറ്റുമോ. ഇവിടെ ക്രമസമാധാനം ഭദ്രമാണ്. അദ്ദേഹത്തിന്റെ സംസ്ഥാനമായ യുപിയില്‍ ഇങ്ങനെ നടക്കാന്‍ പറ്റുമോ. കേരളത്തിന്റെ ക്രമസമാധാനം ഭദ്രമാണെന്ന് അദ്ദേഹത്തിന്റെ നടത്തത്തിലൂടെ തെളിയിച്ചിരിക്കുകയാണ്. അതിനദ്ദേഹത്തിന് നന്ദി പറയുന്നു, മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

Eng­lish Summary:
Who­ev­er comes to Kozhikode, giv­ing Hal­wa and Sulaimani is a part of hos­pi­tal­i­ty, said Min­is­ter Moham­mad Riaz.

You may also like this video:

Exit mobile version