സ്‌ത്രീ പീഡന കേസിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് പിന്തുണയുമായി ആർ ശ്രീലേഖ. മുൻ വനിതാ വനിതാ ഡിജിപിയായ ശ്രീലേഖ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി സ്ഥാനാർത്ഥിയുമാണ്. ഇത്ര നാൾ യുവതി എന്തുകൊണ്ട് പരാതി നൽകിയില്ലെന്ന് ശ്രീലേഖ ചോദിച്ചു. ഇപ്പോൾ എന്തിന് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നും പ്രതിക്ക് ഫോണും ഓഫാക്കി മുങ്ങാനുള്ള, മുൻകൂർ ജാമ്യാപേക്ഷ നേടാനുള്ള അവസരത്തിനാണോ എന്നും ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു. മുൻപ് നടിക്കെതിരായ പീഡന കേസിൽ നടൻ ദിലീപിനെ അനുകൂലിച്ചും ശ്രീലേഖ രംഗത്തെത്തിയത് വിവാദമായിരുന്നു.
ഇത്ര നാൾ യുവതി എന്തുകൊണ്ട് പരാതി നൽകിയില്ല; രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി ആർ ശ്രീലേഖ

