Site iconSite icon Janayugom Online

വ്യാപം അഴിമതി കേസ്: 160 ലധികം പേര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

മധ്യപ്രദേശ് വ്യാപം അഴിമതി കേസില്‍ 160 ലധികം പേരെ കൂടി പ്രതികളാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. മധ്യപ്രദേശ് വ്യാവസായിക് പരീക്ഷാ മണ്ഡല്‍ വിവിധ കോഴ്സുകളിലേക്കും ജോലികള്‍ക്കുമായി പ്രവേശന പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്ന കേസിലാണ് സിബിഐ കൂടുതല്‍ പേര്‍ക്കെതിരെ കേസ് ചുമത്തിയിരിക്കുന്നത്. മധ്യപ്രദേശ് മെഡിക്കല്‍ കോളജുകളുടെ ചെയര്‍മാന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഇതോടെ കേസില്‍ 650 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.
സംസ്ഥാന മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ , മധ്യപ്രദേശ് വ്യാവസായിക് പരീക്ഷാ മണ്ഡല്‍ മുന്‍ കണ്‍ട്രോളര്‍ പങ്കജ് ത്രിവേദി എന്നിവരുള്‍പ്പെട്ട അഴിമതി കേസ് പ്രത്യേക സിബിഐ കോടതി മുമ്പാകെ വ്യാഴാഴ്ച സമര്‍പ്പിച്ചതായി സിബിഐ സ്പെഷ്യല്‍ പ്രൊസിക്യൂട്ടര്‍ സതീഷ് ദിന്‍കര്‍ പറഞ്ഞു.
രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ നേതൃത്വം വഹിച്ച മധ്യപ്രദേശിലെ വിവാദമായ വ്യാപം അഴിമതി കേസ് 1995ലാണ് ആരംഭിച്ചെങ്കിലും 2013ലാണ് ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.
മധ്യപ്രദേശ് സംസ്ഥാനത്ത് വ്യാപം ബോർഡ് നടത്തിയ പ്രവേശന-ഉദ്യോഗസ്ഥ പരീക്ഷകളിൽ നിരവധി രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരും ഇടനിലക്കാരും ആൾമാറാട്ടം നടത്തിയ പരീക്ഷാർത്ഥികളും ചേർന്ന് പരീക്ഷാ ക്രമക്കേടുകളും അഴിമതിയുമാണ് വ്യാപം അഴിമതി എന്ന പേരിലറിയപ്പെടുന്നത്. 2000‑ൽ ചറ്റാർപൂർ ജില്ലയിൽ ആദ്യത്തെ എഫ്ഐആർ. റജിസ്റ്റർ ചെയ്യുകയും ചെയ്തു. 2004‑ൽ കാണ്ട്‌വ ജില്ലയിൽ ഏഴ് കേസുകൾ റജിസ്റ്റർ ചെയ്തു. എന്നാലും ഇതെല്ലാം ഒറ്റപ്പെട്ട കേസുകളായാണ് കണ്ടിരുന്നത്.
അതിനു ശേഷം , ഇടനിലക്കാർ, പ്രോക്സി പരീക്ഷാർത്ഥികൾ, ഡമ്മി പരീക്ഷാർത്ഥികൾ, അന്വേഷണ ഉദ്യോഗസ്ഥർ, വ്യാപം ജീവനക്കാർ എന്നിങ്ങനെ കേസുമായി ബന്ധപ്പെട്ട 48 പേർ സംശായ്സ്പദമായ രീതിയിൽ മരണപ്പെട്ടു.
വ്യാപം അഴിമതിയെ വെളിച്ചത്തു കൊണ്ടുവന്നവരും വാർത്ത‍ റിപ്പോർട്ട് ചെയ്തവരും അന്വേഷണ സംഘത്തെ സഹായിച്ചവരും ഇടനിലക്കാരും പകരം പരീക്ഷ എഴുതിയവരും ഡമ്മി പരീക്ഷാർത്ഥികളും, അന്വേഷണ ഉദ്യോഗസ്ഥരും, വ്യാപം ജീവനക്കാരുമെല്ലാമായി ഇതുവരെ 48 ആളുകൾ ദുരൂഹമായി കൊല്ലപ്പെടുകയും ചെയ്തു. ഈ കേസുകളിലെല്ലാം അന്വേഷണം പുരോഗമിക്കുകയാണ്.

 

Eng­lish Sum­ma­ry: Wide­spread cor­rup­tion case: CBI files chargesheet against more than 160

You may like this video also

Exit mobile version