Site iconSite icon Janayugom Online

തൃശൂര്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം

മാള, അന്നമനട മേഖലയില്‍ മിന്നല്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. രാവിലെ 6 മണിയോടെയാണ് ചുഴലിക്കാറ്റ് വീശിയത്. നിരവധി വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു. വൈദ്യുതി കമ്പികളും പൊട്ടി വീണു. ജില്ലയില്‍ ഇന്ന് മഴ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. തൃശൂരില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോടും ചുഴലിക്കാറ്റടിച്ചിരുന്നു.

ഇന്നും കേരളത്തിലെ വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍ഗോഡ് മുതല്‍ മലപ്പുറം വരെയും ഇടുക്കി ജില്ലയിലുമാണ് മുന്നറിയിപ്പ്.

Eng­lish sum­ma­ry; Wide­spread dam­age in Thris­sur cyclone

You may also like this video;

Exit mobile version