Site iconSite icon Janayugom Online

അഡാനിയെ തടയുക; ശ്രീലങ്കയില്‍ വ്യാപക പ്രതിഷേധം

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഇടപെടലിനെ തുടര്‍ന്ന് അഡാനി ഗ്രൂപ്പിന് വന്‍കിട കരാര്‍ കൈമാറാനുള്ള ശ്രീലങ്കന്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധം വ്യാപകമാക്കുന്നതിന്റെ ഭാഗമായി അഡാനിയെ തടയുക എന്ന മുദ്രാവാക്യമുയര്‍ത്തി നിരവധിപ്പേര്‍ കൊളംബൊയില്‍ ഒത്തുചേര്‍ന്നു.

ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിക്ക് കൊളംബോയില്‍ ഒത്തുചേരാണ് പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്തിരുന്നത്.
കാറ്റാടി വൈദ്യുതി നിലയത്തിനുള്ള വന്‍കിട കരാർ അഡാനി ഗ്രൂപ്പിന് കൈമാന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്സെയ്ക്ക് മേല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി സമ്മര്‍ദ്ദം ചെലുത്തിയതായി സിലോണ്‍ വൈദ്യുതി ബോര്‍ഡ് (സിഇബി) ചെയര്‍മാന്‍ ഫെര്‍ഡിനാന്‍ഡോയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍ ഇത് വിവാദമായതോടെ ഗോതബയ രാജപക്സെ ഇക്കാര്യം നിരസിക്കുകയും ഫെര്‍ഡിനാഡോ പ്രസ്താവനയില്‍ നിന്ന് പിന്മാറുകയും പദവിയില്‍ നിന്ന് രാജിവയ്ക്കുകയും ചെയ്തു.

ശ്രീലങ്കയിലെ മാന്നാറില്‍ 500 മെഗാവാട്ടിന്റെ കാറ്റാടി വൈദ്യുതി നിലയം ആരംഭിക്കാൻ അഡാനി ഗ്രൂപ്പിന് അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് നരേന്ദ്ര മോഡി സമ്മർദം ചെലുത്തിയെന്നാണ് ആരോപണം. മോഡിയും ഗോതബയയും ചേര്‍ന്ന് നടത്തുന്നത് അതാര്യവും അനധികൃതവുമായ പ്രവര്‍ത്തനങ്ങളാണ്.

നിയമവിരുദ്ധമായി ഇത്തരം വന്‍കിട പദ്ധതികള്‍ അഡാനി ഗ്രൂപ്പിന് നല്‍കുന്നത് പ്രതിസന്ധി വര്‍ധിപ്പിക്കുമെന്നും പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു. രാജപക്സെ കുടുംബത്തിന്റെ സമാനമായ പ്രവൃത്തികളാണ് രാജ്യത്തെ പ്രതിസന്ധിയിലാക്കിയതെന്നും പ്രതിഷേധക്കാര്‍ പറ‌ഞ്ഞു. വരും ദിവസങ്ങളിലും പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടാനാണ് സാധ്യത.
Eng­lish summary;Widespread protests in Sri Lanka

You may also like this video;

Exit mobile version