സംസ്ഥാനത്ത് ഇന്ന് കൂടി വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളില്‍ വ്യാപകമായ മഴ ലഭിക്കും. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ മുതല്‍ തൃശൂര്‍ വരേയും മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ആന്ധ്രയിലെ റായല്‍സീമയ്ക്ക് മുകളിലായുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനം തുടരുന്നതിനാലാണ് കേരളത്തിലും മഴ സാധ്യതയുള്ളത്. ഇതിന് പുറമേ തെക്ക് പടിഞ്ഞാറന്‍ കാറ്റിന്റെ സ്വാധീന ഫലമായി കാലവര്‍ഷത്തിന് മുന്നോടിയായുള്ള മഴയും ഈ ദിവസങ്ങളില്‍ ലഭിക്കും.
English Summary: Widespread rain and strong winds for five days in the state: Alert in eight districts
You may like this video also