Site icon Janayugom Online

കേരളത്തില്‍ ഇന്ന് വ്യാപക മഴ: അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തില്‍ ഇന്ന് വ്യാപകമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം. ഇടുക്കി ജില്ലകളിലാണ് ജാഗ്രതാ നിര്‍ദ്ദേശമുള്ളത്. മലയോര മേഖലകളിലടക്കം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വൈകുന്നേരങ്ങളില്‍ മധ്യതെക്കന്‍ കേരളത്തിലും മലയോര മേഖലകളിലും മഴ ശക്തമാകുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി നിര്‍ദ്ദേശം നല്‍കി.

Eng­lish Sum­ma­ry: Wide­spread rain in Ker­ala today: Yel­low alert in five districts

You may like this video also

Exit mobile version