Site iconSite icon Janayugom Online

വയനാട്ടിൽ വ്യാപക മഴ; കല്ലൂർ പുഴ കരകവിഞ്ഞു, ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി

വയനാട്ടിൽ ശക്തമായ മഴ തുടരുന്നു. കനത്ത മഴയിൽ കല്ലൂർ പുഴ കരകവിഞ്ഞു. പുഴംകുനി ഉന്നതിയിൽ വെള്ളം കയറിയതിനെ തുടർന്ന് നിരവധി കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. കുട്ടികളടക്കം എട്ട് പേരെയാണ് തിരുവണ്ണൂർ അംഗനവാടിയിലേക്ക് മാറ്റിയത്. രാത്രി പതിനൊന്നരയോടെ നൂൽപ്പുഴ പഞ്ചായത്ത് അധികൃതരും പൊലിസുമെത്തിയാണ് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയത്. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമാണ്.

Exit mobile version