Site icon Janayugom Online

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മഴ ശക്തമായി തുടർന്നേക്കും. നാല് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കൊങ്കൺ തീരം മുതൽ വടക്കൻ കേരളാ തീരം വരെ ന്യുന മർദ്ദപാത്തി നിലനിൽക്കുന്നതിനാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കുന്നത്. നാളെ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്.

കേരള — ലക്ഷദ്വീപ് — കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം പീച്ചി ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറന്നു. രാവിലെ എട്ട് മണിക്ക് ശേഷം ഘട്ടം ഘട്ടമായിട്ടാണ് ഷട്ടറുകൾ തുറക്കുക. നാല് സ്പിൽവേ ഷട്ടറുകൾ അഞ്ച് സെന്റീ മീറ്റർ വരെ ഉയർത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ജില്ലയിൽ ചിമ്മിനി ഡാമിന്റെ നാല് ഷട്ടറുകൾ ഇന്നലെ രാവിലെ അഞ്ച് സെന്റി മീറ്റർ വീതമാക്കി ഉയർത്തിയിരുന്നു. കുറുമാലി, കരുവന്നൂർ പുഴകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ടായിരുന്നു. പെരിങ്ങൽക്കുത്ത് ഡാമിന്റെ ഒരു സ്ലൂയിസ് വാൽവ് കഴിഞ്ഞ ദിവസം തുറന്നിരുന്നു. 185 ക്യൂമെക്സ് വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്.

Eng­lish summary;Widespread rain is like­ly in the state; Yel­low alert in four dis­tricts today

You may also like this video;

Exit mobile version