Site iconSite icon Janayugom Online

വടക്കൻ കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

വടക്കൻ കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്.

വടക്ക് കിഴക്കൻ അറബികടലിലും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ന്യൂനമർദ്ദങ്ങളും മഹാരാഷ്ട്ര മുതൽ ഗുജറാത്ത് വരെയുള്ള ന്യൂനമർദ്ദപാത്തിയുമാണ് കനത്ത മഴയ്ക്ക് കാരണം.

ന്യൂനമർദ്ദങ്ങൾ അകലുന്നതിനാൽ നാളെയോടെ മഴയുടെ ശക്തി കുറയുമെന്നാണ് പ്രവചനം. അതേസമയം കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും തെലങ്കാനയിലും അതിശക്തമായ മഴ തുടരുകയാണ്.

Eng­lish summary;Widespread rain like­ly in North Ker­ala today

You may also like this video;

Exit mobile version