Site icon Janayugom Online

സംസ്ഥാനത്ത് വ്യാപക മഴ; 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. നാളെയും ഈ ജില്ലകളിൽ യെല്ലോ അലർട്ടാണ്.

മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ വടക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കും. തീരമേഖലയിലും മലയോര മേഖലയിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.

കടൽക്ഷോഭ സാധ്യത നിലനിൽക്കുന്നതിനാൽ കടലിൽ പോകുന്നതിന് മത്സ്യത്തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. ഒഡിഷയ്ക്ക് മുകളിൽ ന്യൂനമർദം രൂപപ്പെട്ടതും ഗുജറാത്ത് കർണാടക തീരങ്ങളിലെ ന്യൂനമർദപാത്തിയുമാണ് മഴയ്ക്ക് പ്രധാന കാരണം. അടുത്ത ദിവസങ്ങളിലും മഴ തുടരും.

വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും ഹിമാലയൻ സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുകയാണ്. മഹാരാഷ്ട്രയിൽ മൂന്ന് ജില്ലകളിൽ അതി തീവ്ര മഴയാണ്.

Eng­lish sum­ma­ry; Wide­spread rains in the state; Yel­low alert in 11 dis­tricts today

You may also like this video;

Exit mobile version