Site iconSite icon Janayugom Online

ഭർത്താവ് മരിച്ചപ്പോൾ ആശ്രിതനിയമനം ഭാര്യയ്ക്ക് ലഭിച്ചു, പിന്നെ ഭര്‍തൃമാതാവിനെ നോക്കിയില്ല; ശമ്പളം പിടിക്കാൻ ഉത്തരവ്

ഭര്‍ത്താവ് മരിച്ചതോടെ ഭാര്യയ്ക്ക് ലഭിച്ച ജോയില്‍ ശമ്പളത്തില്‍ നിന്ന് അമ്മയ്ക്ക് ജീവനാംശം ഈടാക്കാന്‍ ഉത്തരവ്. ഭര്‍തൃമാതാവിനെ സംരക്ഷിക്കാത്തതിനെ തുടര്‍ന്ന് ജീവനാംശം അനുവദിച്ചത്. മൂവാറ്റുപുഴ മെയ്ന്റനൻസ് ട്രിബ്യൂണൽ നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പണം ഈടാക്കി അമ്മയ്ക്ക് കൈമാറി. മകന്‍ മരിച്ചതോടെ മകന്റെ ജോലി ആശ്രിത നിയമനത്തിലൂടെ മകന്റെ ഭാര്യക്ക്‌ ലഭിച്ചു. എന്നാൽ ജോലി ലഭിച്ച ശേഷം മരുമകൾ ഭർതൃമാതാവിനെ സംരക്ഷിക്കാതെ ഐരാപുരത്തെ സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയായിരുന്നു. ഇതേത്തടുർന്ന് തൃക്കളത്തൂർ സ്വദേശിനിയായ 72 വയസ്സുകാരിയായ അമ്മ ട്രിബ്യൂണലിനെ സമീപിപ്പിച്ചു. 

തുടര്‍ന്നാണ് മരുമകൾ ജോലി ചെയ്യുന്ന ബാങ്കിൽനിന്ന് വയോധികയ്ക്ക് ട്രിബ്യൂണൽ ഉത്തരവ് പ്രകാരം തുക നൽകിയത്. അതേസമയം ആദ്യം ട്രിബ്യൂണൽ പരി​ഗണിച്ച കേസിൽ പ്രതിമാസം ഒരു നിശ്ചിത തുക നൽകാൻ ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവ് മരുമകൾ നടപ്പാക്കാൻ തയ്യാറായില്ലെന്ന് പരാതിയുണ്ട്. തുടർന്നാണ് ഭർതൃമാതാവ് വീണ്ടും എത്തി പരാതി നല്‍കിയത്. ഇതോടെ പ്രതിമാസ ശമ്പളത്തിൽനിന്ന്‌ തുക ഈടാക്കാൻ ബാങ്ക് അധികൃതർക്ക് ട്രിബ്യൂണൽ നിർദേശം നൽകുകയായിരുന്നു. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും എന്ന നിയമപ്രകാരമാണ് നടപടി. 

Eng­lish Summary:wife did not look after the moth­er-in-law; Order to with­hold salary
You may also like this video

Exit mobile version