ഡല്‍ഹിയില്‍ ജീവിത പങ്കാളി വെട്ടിക്കൊലപ്പെടുത്തി 36 കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച ശേഷം ഭാഗങ്ങള്‍ പലയിടങ്ങളിലായി ഉപേക്ഷിച്ച ശ്രദ്ധ വാക്കറിന്റെ കേസിന്റെ അന്വേഷണം മറ്റൊരു കേസിനും തുമ്പുണ്ടാക്കി. മകന്റെ സഹായത്തോടെ ഭാര്യ ഭര്‍ത്താവിനെ വെട്ടികൊലപ്പെടുത്തി കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്ത കേസാണ് തെളിഞ്ഞത്.
ഡല്‍ഹി പാണ്ഡവ് നഗറില്‍ താമസിച്ചിരുന്ന അഞ്ജന്‍ ദാസിനെയാണ് ഭാര്യ പൂനവും മകൻ ദീപകും ചേര്‍ന്ന് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സഞ്ചിയില്‍ കെട്ടി ഉപേക്ഷിച്ചത്. ഉറക്ക ഗുളിക നല്‍കി കൊലപ്പെടുത്തിയ ശേഷമായിരുന്നു കൃത്യം. ഇക്കഴിഞ്ഞ ജൂണിലാണ് കിഴക്കൻ ഡല്‍ഹിയില്‍ നിന്ന് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ സഞ്ചിയില്‍ നിന്ന് കണ്ടെത്തിയത്. എന്നാല്‍ ഇത് ആരുടേതാണെന്ന് കണ്ടെത്താനായില്ല.
അന്ന് കിട്ടിയത് ശ്രദ്ധയുടെ മൃതദേഹത്തിന്റെ ഭാഗങ്ങളായിരുന്നോയെന്ന് കണ്ടെത്താൻ ശ്രമിച്ചപ്പോഴാണ് അര്‍ജുൻ ദാസിന്റെ മൃതദേഹമാണ് ഇതെന്ന് വ്യക്തമായത്. മറ്റൊരു സ്ത്രീയുമായുള്ള ബന്ധമാണ് കൊലപാതകത്തിന് കാരണം. പൂനം, ദീപക് എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇവര്‍ മൃതദേഹം ഉപേക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു.
English Summery: Wife Killed Husband and kept in Refrigerator as peaces like Shradha Walker Case
You may also like this video