Site iconSite icon Janayugom Online

വ​യ​നാ​ട്ടി​ൽ വീ​ണ്ടും കടുവയിറങ്ങി

വ​യ​നാ​ട്ടി​ലെ കു​റു​ക്ക​ൻ​മൂ​ല​യി​ൽ വീ​ണ്ടും ക​ടു​വ​യി​റ​ങ്ങിയതായി അധികൃതര്‍ അറിയിച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി ഇ​റ​ങ്ങി​യ ക​ടു​വ വ​ള​ർ​ത്തു​മൃ​ഗമായ പശുവിനെ കൊ​ന്നതായി കണ്ടെത്തി. പു​തി​യി​ടം വ​ട​ക്കു​മ്പാ​ട​ത്ത് ജോ​ണിന്റെ പ​ശു​വി​നെ​യാ​ണ് കൊ​ന്ന​ത്. സ​മീ​പ പ്ര​ദേ​ശ​ത്ത് നി​ന്ന് ഒ​രു ആ​ടി​നെ കാ​ണാ​താ​യെ​ന്നും പ്രദേശവാസികള്‍ പറഞ്ഞു.ഇ​തോ​ടെ ക​ടു​വ കൊ​ന്ന വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളു​ടെ എ​ണ്ണം പ​തി​നാ​റാ​യി ആയി.

കാ​ട്ടി​ല്‍ നി​ന്ന് അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ക​ടു​വ​യു​ടെ കാ​ല്‍​പ്പാ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യിരുന്നു. അ​തേ​സ​മ​യം, ക​ടു​വ​യെ പി​ടി​കൂ​ടു​ന്ന​തി​നാ​യു​ള്ള തീ​വ്ര​ശ്ര​മം ന​ട​ന്നു​വ​രി​ക​യാ​ണ്. ചൊ​വ്വാ​ഴ്ച മു​ത​ൽ ര​ണ്ട് കു​ങ്കി​യാ​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ക​ടു​വ​യ്ക്ക് വേ​ണ്ടി തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. പ​ക​ൽ​വെ​ളി​ച്ച​ത്തി​ൽ ക​ണ്ടെ​ത്തി​യാ​ൽ മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​കൂ​ടി ശു​ശ്രൂ​ഷി​ക്കാ​നാ​ണ് വ​നം​വ​കു​പ്പി​ന്റെ തീരുമാനം.

eng­lish sum­ma­ry;  tiger again come in wayanad

you may also like this video;

Exit mobile version