അമ്പൂരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്. സാബു ജോസഫ്, ലിജി മോള്‍ എന്നിവരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് കാട്ടുപന്നി കുത്തി മറിച്ചിടുകയായിരുന്നു.
ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം. ബൈക്കില്‍ വീട്ടിലേക്ക് പോകുകയായിരുന്ന ദമ്പതികള്‍ക്ക് നേരെയാണ് കാട്ടുപന്നിയുടെ അപ്രതീക്ഷിത ആക്രമണം. കുതിച്ചെത്തിയ കാട്ടുപന്നി ബൈക്ക് കുത്തി മറിച്ചിടുകയും. ബൈക്കില്‍ നിന്ന് വീണാണ് ഇരുവര്‍ക്കും പരിക്കേറ്റതും. സാബു ജോസഫിന്റെ തോളെല്ല് അടക്കം ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊട്ടലുണ്ട്. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.
English Summary:Wild boar attack in Thiruvananthapuram; Couple injured after falling from bike
You may also like this video