ഓവാലിയിലെ ആറാട്ടുപാറയിൽ കാട്ടാന ആക്രമണത്തില്‍ രണ്ട് വീടുകൾ തകർന്നു. ഓവാലി പഞ്ചായത്തിലെ ആറാട്ടുപാറയിൽ മണിമേഖല, ഹരിരാമൻ എന്നിവരുടെ വീടുകളാണ് കാട്ടാന തകർത്തത്. കാട്ടാന നിരന്തരമായി ശല്യം തുടർന്നതോടെ ഈ രണ്ടു വീടുകളിൽ നിന്നുള്ളവർ സമീപത്തുള്ള വീടുകളിലേക്കു താമസം മാറിയതിനാൽ മറ്റ് അപകങ്ങള്‍ ഒന്നും ഉണ്ടായില്ല. ഈ പ്രദേശത്ത് സ്ഥിരമായി കാണുന്ന മോഴയാനയാണ് ആക്രമണം നടത്തിയത്.
ഓവാലിയിലെ ആറാട്ടുപാറയിൽ കാട്ടാന ആക്രമണം; രണ്ട് വീടുകൾ തകർന്നു

