Site icon Janayugom Online

നിലമ്പൂരില്‍ കാട്ടുപോത്തിന്റെ ആക്രമണം; ഒരാള്‍ക്ക് പരിക്ക്

നിലമ്പൂരില്‍ കാട്ടുപോത്തിന്റെ അക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. നിലമ്പൂര്‍ മാഞ്ചീരി മണ്ണള ആദിവാസി കോളനിയിലെ ചിന്നവനാണ് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. ചിന്നവനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ ചിന്നവനും കോളനിയിലെ ചിലരും രാവിലെ പോയ വഴിക്കാണ് ആക്രമണമുണ്ടായത്. 

Eng­lish Summary:Wild buf­fa­lo attack in Nil­am­bur; One injured
You may also like this video

Exit mobile version