Site iconSite icon Janayugom Online

സംസ്ഥാനത്ത് രണ്ട് ഇടങ്ങളില്‍ കാട്ടുപോത്ത് ആക്രമണം; മൂന്ന് പേര്‍ മരിച്ചു

സംസ്ഥാനത്ത് രണ്ടിടത്തുണ്ടായ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മൂന്ന് മരണം. എരുമേലിയിലും കൊല്ലം അഞ്ചലിലുമുണ്ടായ ആക്രമണത്തിലാണ് മൂന്നുപേര്‍ മരിച്ചുത്. കോട്ടയം എരുമേലിയില്‍ കണമല പുറത്തേല്‍ ചാക്കോച്ചന്‍ (70), പ്ലാവനാക്കുഴിയില്‍ തോമസ് (60) എന്നിവരാണ് മരിച്ചത്. കൊല്ലം അഞ്ചലില്‍ ഇടമുളയ്ക്കല്‍ സ്വദേശി സാമുവല്‍ വര്‍ഗീസും (65) മരിച്ചു.

മരിച്ച ചാക്കോച്ചന്‍ വീടിന്റെ മുന്നില്‍ ഇരിക്കുമ്പോളാണ് പാഞ്ഞുവന്ന കാട്ടുപോത്ത് ഇയാളെ അക്രമിച്ചത്. വീടിനോടു ചേര്‍ന്ന റബര്‍ തോട്ടത്തില്‍ നില്‍ക്കുമ്പോള്‍ പിന്നില്‍നിന്നുള്ള ആക്രമണമേറ്റാണ് സാമുവല്‍ മരിച്ചത്. ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Eng­lish Summary;Wild buf­fa­lo attack in two places in the state; Three peo­ple died

You may also like this video

Exit mobile version