Site iconSite icon Janayugom Online

പാലക്കുഴിയിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു

കിഴക്കഞ്ചേരി പാലക്കുഴിയിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. സജി ചേപ്പനത്ത്, ബിജു ചേപ്പനത്ത്, സോമൻ കല്ലൻമാക്കൽ എന്നിവരുടെ കൃഷിയിടത്തിൽ ഇറങ്ങി വാഴയും തെങ്ങും കുരുമുളകും നശിപ്പിച്ചു. പാലക്കുഴി പുഷ്പഗിരി ആശ്രമത്തിന്റെ സ്ഥലത്തും കാട്ടാന കൃഷിനാശം വരുത്തി.
പാതയോരത്തെ പ്ലാവിന്റെ കൊമ്പൊടിച്ച് ചക്കയും പറിച്ചു. സജിയുടെ പറമ്പിലെ സോളർ ഫെൻസിങ് തകർത്താണ് കാട്ടാന കൃഷിയിടങ്ങളിൽ എത്തിയത്. 

പീച്ചി വന്യജീവി സങ്കേതത്തിൽ നിന്നു ജനവാസ കേന്ദ്രത്തിൽ എത്തുന്ന കാട്ടാനയെ കാടു കയറ്റണമെന്നും വിളനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.കഴിഞ്ഞ മൂന്നാഴ്ചയായി പാലക്കുഴി മേഖലയിൽ കൊമ്പനാന വ്യാപകമായി കൃഷി നശിപ്പിക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു. പാലക്കുഴി പിസിഎം സന്തോഷ് ജോസഫ്, കാരയ്ക്കൽ ത്രേസ്യാമ്മ, കുമ്പളംതാനം മാമച്ചൻ, പൂച്ചാക്കൽ അലക്സ്, മുണ്ടപ്ലായ്ക്കൽ തങ്കച്ചൻ, വെട്ടത്ത് ജിന്റോ ജോർജ്, പെരുമാംതടം ജോസഫ് എന്നിവരുടെ പറമ്പിലെ വാഴ, കുരുമുളക്, തെങ്ങ് മറ്റ് വിളകൾ എന്നിവ കാട്ടാന നശിപ്പിച്ചിരുന്നു.

Exit mobile version