മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി. സെവൻമല എസ്റ്റേറ്റ്, പാർവതി ഡിവിഷനിൽ രാവിലെ 8 മണിക്കാണ് ആന എത്തിയത്. കട്ടകൊമ്പൻ എന്ന് വിളിപ്പേരുള്ള ആനയാണ് ഇവിടെ എത്തിയത്. അടുത്തകാലത്ത് മൂന്നാറിൽ രണ്ടു പേരെ ആക്രമിച്ചു കൊലപ്പെടുത്തിയത് കട്ടക്കൊമ്പനാണെന്നാണ് സംശയിക്കുന്നത്. ലയങ്ങളുടെ അടുത്തെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കാട്ടാന ഇപ്പോഴും പ്രദേശത്ത് തുടരുകയാണ്.
അതേസമയം നേര്യമംഗലം കാഞ്ഞിരവേലിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണമുണ്ടായി. ഒറ്റക്കൊമ്പൻ എന്ന് വിളിക്കുന്ന ആനയാണ് പ്രദേശത്ത് ഭീതി പരത്തി അക്രമം അഴിച്ചുവിട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. നാലേക്കറോളം കൃഷി ആന നശിപ്പിച്ചു എന്നാണ് നാട്ടുകാര്‍ പറയുന്നത്. നേരത്തെ ഇന്ദിര എന്ന സ്ത്രീയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയ സ്ഥലത്തിന് തൊട്ടടുത്താണ് ഇപ്പോഴും ആന ഇറങ്ങിയിരിക്കുന്നത്.
English Summary: wild elephant again in Munnar
You may also like this video