നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി കൊല്ലപ്പെട്ടു. നിലമ്പൂർ മുണ്ടേരി വാണിയമ്പുഴ ആദിവാസി നഗറിലെ ബില്ലി (46) ആണ് കൊല്ലപ്പെട്ടത്.
ചാലിയാറിന് അക്കരെയുള്ള വാണിയമ്പുഴ കോളനിയിലെ താൽക്കാലിക കുടിലിന് സമീപത്തുവച്ചാണ് കാട്ടാന ആക്രമിച്ചത്. 2019 ലെ പ്രളയത്തിൽ വീടു നഷ്ടപ്പെട്ട ശേഷം കുടിൽ കെട്ടിയാണ് ഇവർ താമസം. ചാലിയാറിൽ ജലനിരപ്പ് ഉയർന്നതിനാൽ സ്ഥലത്ത് എത്തുക വെല്ലുവിളിയാണ്.
നിലമ്പൂരിൽ കാട്ടാന ആക്രമണം; ആദിവാസി യുവാവ് കൊ ല്ലപ്പെട്ടു

