Site icon Janayugom Online

മൂന്നാറില്‍ ജനവാസ മേഖലയില്‍ വീണ്ടും ‘പടയപ്പ’ ഇറങ്ങി

മൂന്നാറില്‍ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന ഇറങ്ങി. തുടർച്ചയായി നാട്ടിലേക്കിറങ്ങുന്ന ഒറ്റയാൻ പടയപ്പയാണ് വീണ്ടും എസ്റ്റേറ്റിൽ എത്തിയത്. മണിക്കൂറുകളോളം ആന നിലയുറപ്പിച്ചത് ആശങ്ക പരത്തി. നാശനഷ്ടങ്ങൾ ഒന്നും ഉണ്ടാക്കിയിട്ടില്ല. നാട്ടുകാർ ബഹളമുണ്ടാക്കിയതിനെ തുടർന്ന് ആന തിരിച്ച് കാടുകയറുകയായിരുന്നു.

മൂന്നാറിലെ നയമക്കാട് എസ്റ്റേറ്റിൽ ഇന്നലെയും പടയപ്പ ഇറങ്ങിയിരുന്നു. തുടർച്ചയായി പടയപ്പ ജനവാസ മേഖലയിൽ ഇറങ്ങുന്നത് നാട്ടുകാർക്കിടയിൽ പരിഭ്രാന്തി ഉണ്ടാക്കിയിരിക്കുകയാണ്.

Eng­lish Sum­ma­ry: wild ele­phant in munnar-idukki
You may also like this video

Exit mobile version