Site iconSite icon Janayugom Online

കൊന്നിട്ടും പക തീരാതെ: സംസ്കരിക്കുന്നതിനിടയില്‍ മൃതദേഹം ചിതയില്‍ നിന്ന് പുറത്തെടുത്ത് കാട്ടാനയുടെ ആക്രമണം

elephantelephant

ചവിട്ടിക്കൊന്നിട്ടും പക തീരാതെ ആന, സംസ്കരിക്കുന്നതിനിടെ സ്ത്രീയുടെ മൃതദേഹം ചിതയില്‍ നിന്ന് പുറത്തെടുത്തും ആക്രമിച്ചു. ഒഡിഷയിലെ മയൂര്‍ഭഞ്ച് ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം. ഗ്രാമത്തിലെ കുഴല്‍ക്കിണറില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതിനിടെയാണ് എഴുപതുകാരിയായ മായ മുര്‍മു ദല്‍മയെ കാട്ടാന ആക്രമിച്ചത്. ചവിട്ടേറ്റ മുര്‍മുവിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. തുടര്‍ന്ന് മുര്‍മുവിന്റെ കുടുംബാംഗങ്ങള്‍ അവരുടെ അന്ത്യകര്‍മങ്ങള്‍ക്കായി ചിതയൊരുക്കി. എന്നാല്‍ വീണ്ടും ഇവിടെയെത്തിയ ആന, ചിതയില്‍ നിന്ന് മൃതദേഹം എടുത്തെറിയുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തതായി ദൃക്‌സാക്ഷി പറഞ്ഞു.

Eng­lish Sum­ma­ry: wild ele­phant repeat­ed­ly attacked woman after her de-ath

You may like this video also

Exit mobile version