Site iconSite icon Janayugom Online

കാട്ടുതീ: സ്പെയിനില്‍ നാലായിരം പേരെ ഒഴിപ്പിച്ചു

കനത്ത ഉഷ്ണതരംഗത്തില്‍ യൂറോപ്പ് ചുട്ടുപൊള്ളുന്നതിനിടെ സ്പെയിനില്‍ കാട്ടുതീ പടര്‍ന്നുപിടിച്ചു. ലാ പാമ ദ്വീപിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തേയ്ക്ക് കാട്ടുതീ പടര്‍ന്നതിനെ തുടര്‍ന്ന് നാലായിരത്തിലധികം പേരെ ഒഴിപ്പിച്ചു. 4500 ഹെക്ടര്‍ പ്രദേശവും നിരവധി വീടുകളും ഇതിനോടകം കാട്ടുതീ വിഴുങ്ങി. സമീപ ദ്വീപുകളായ ടെനേരിഫി. ഗ്രാന്‍ ഗ്രനേറിയ എന്നിവിടങ്ങളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തീ വളരെപ്പെട്ടന്നാണ് പടര്‍ന്ന് പിടിക്കുന്നതെന്ന് കാനറി ദ്വീപ് റീജിയണല്‍ പ്രസിഡന്റ് ഫെര്‍നാന്‍ഡൊ ക്ലാവിജോ പറഞ്ഞു. കാറ്റ്, ഉഷ്ണതരംഗം തുടങ്ങിയവയെല്ലാം സ്ഥിതിഗതികള്‍ രൂക്ഷമാക്കുന്നതായി അദ്ദേഹം പറഞ്ഞു.
2021 ഓഗസ്റ്റിലുണ്ടായ സിസിലി ഉഷ്ണതരംഗം രേഖപ്പെടുത്തിയ 48.8 സെല്‍ഷ്യസ് പുതിയ ഉഷ്ണതരംഗം സെര്‍ബറസ് കഴിഞ്ഞ ദിവസങ്ങളില്‍ മറികടന്നിരുന്നു.
റോം, ബൊലൊഗ്ന, ഫ്ലോറന്‍സ് തുടങ്ങി 15 ഓളം നഗരങ്ങളില്‍ ഉഷ്ണതരംഗത്തെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. റോമില്‍ 43, സര്‍ദീനിയയില്‍ 47 സെല്‍ഷ്യസ് എന്നിങ്ങനെയാണ് താപനില.
കഴിഞ്ഞ വര്‍ഷം സ്പെയിനില്‍ 500 കാട്ടുതീകള്‍ അനുഭവപ്പെട്ടുവെന്നാണ് യൂറോപ്യന്‍ ഫോറസ്റ്റ് ഫയര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിന്റെ (ഇഎഫ്എഫ്ഐഎസ്) കണക്കുകള്‍ വ്യക്തമാക്കുന്നത്. മൂന്ന് ലക്ഷം ഹെക്ടര്‍ സ്ഥലവും കത്തിനശിച്ചു. ഈ വര്‍ഷം ഇതുവരെ 66,000 ഹെക്ടര്‍ സ്ഥലമാണ് കത്തിനശിച്ചത്.

eng­lish sum­ma­ry; Wild­fires: 4,000 peo­ple evac­u­at­ed in Spain

you may also like this video;

Exit mobile version