Site iconSite icon Janayugom Online

ഇറ്റലിയിലും കാട്ടുതീ പടരുന്നു

ഗ്രീസിനു പിന്നാലെ ഇറ്റലിയിലും കാട്ടുതീ പടരുന്നു. സിസിലിയൻ നഗരത്തിലെ താപനില തിങ്കളാഴ്ച 47 ഡിഗ്രി സെൽഷ്യസിലേക്ക് എത്തിയതോടെയെ പലേര്‍മോ മേഖലയ്ക്ക് ചുറ്റും കാട്ടുതീ വ്യാപിച്ചു. 55 ലധികം കാട്ടുതീ റിപ്പോർട്ട് ചെയ്തതിനാൽ പ്രാദേശിക അധികാരികൾ വിമാനത്താവളവും മോട്ടോർവേയുടെ ഒരു ഭാഗവും താൽക്കാലികമായി അടച്ചു. സിസിലിയൻ തലസ്ഥാനത്ത് നിന്ന് ഏതാനും മൈൽ അകലെയുള്ള സാൻ മാർട്ടിനോ ഡെല്ലെ സ്കെയിലിൽ ഒരു സ്ത്രീ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

തീപിടുത്തം മൂലമുണ്ടായ തടസം അടിയന്തര സേവനങ്ങള്‍ക്ക് കാലതാമസം സൃഷ്ടിച്ചതാണ് മരണകാരണമെന്ന് പ്രാദേശിക അധികാരികള്‍ പറഞ്ഞു. തിങ്കളാഴ്ച മുതൽ 120ലധികം കുടുംബങ്ങളെ മൊണ്ടെല്ലോ, കാപ്പോ ഗാലോ, പോഗിയോ റൈഡെൻറ്റെ എന്നിവിടങ്ങളില്‍ നിന്ന് ഒഴിപ്പിച്ചു. പലേര്‍മോ നഗരത്തിലുടനീളമുള്ള ആശുപത്രികളിൽ ചൂടുമായി ബന്ധപ്പെട്ട അസുഖങ്ങൾക്ക് അടിയന്തര പരിചരണം തേടുന്നവരുടെ എണ്ണത്തിൽ കുത്തനെ വർദ്ധനവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കിഴക്കൻ സിസിലിയൻ നഗരമായ കാറ്റാനിയയിൽ, താപനില 47 ഡിഗ്രി സെൽഷ്യസിനടുത്തായിരുന്നു. തെക്കൻ ഇറ്റലിയിലുടനീളം ഉയര്‍ന്ന താപനിലയില്‍ മാറ്റമുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. 

Eng­lish Summary:Wildfires are also spread­ing in Italy

You may also like this video

Exit mobile version