ആഫ്രിക്കയിലെ ഏറ്റവും ഉയര്‍ന്ന് കൊടുമുടിയെന്ന് അറിയപ്പെടുന്ന കിളിമഞ്ചാരോ പർവതത്തിൽ വീണ്ടും കാട്ടുതീ. അതേസമയം വെള്ളിയാഴ്ച ആരംഭിച്ച കാട്ടുതീ നിയന്ത്രണവിധേയമാണെന്ന് ടാൻസാനിയൻ അധികൃതർ അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ വീണ്ടും കാട്ടുതീ പടരുകയായിരുന്നു. ഇതുവരെ ആളപായമോ മരണമോ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് നാശനഷ്ടത്തിന്റെ വ്യാപ്തിയെക്കുറിച്ച് അധികൃതർ പ്രതികരിച്ചിട്ടില്ല.
കൊടുമുടിയുടെ തെക്ക് ഭാഗത്ത് കരംഗ സൈറ്റിന് സമീപം വെള്ളിയാഴ്ച വൈകുന്നേരമാണ് തീപിടുത്തം ആരംഭിച്ചത്. ശക്തമായ കാറ്റിനെ തുടര്‍ന്ന് തീ ആളിപ്പിടിച്ചു. തുടര്‍ന്ന് രണ്ട് ദിവസം നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. വിദ്യാർത്ഥികളും സന്നദ്ധപ്രവർത്തകരും ഉൾപ്പെടെ 400 പേരടങ്ങുന്ന സംഘമാണ് ഞായറാഴ്ചയോടെ തീയണച്ചത്.
തീ നിയന്ത്രണത്തിലായിരുന്ന മൂന്ന് സ്ഥലങ്ങളിൽ രാത്രിയോടെ വീണ്ടും തീപിടിത്തമുണ്ടായതായി ടൂറിസം മന്ത്രാലയത്തിലെ സ്ഥിരം സെക്രട്ടറി എലിയാമണി സെഡോയേക പറഞ്ഞു. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കാലാവസ്ഥയിൽ മാറ്റമുണ്ടായില്ലെങ്കില്‍ സ്ഥിതിഗതികൾ നിയന്ത്രിക്കുമെന്നും സെഡോയേക വ്യക്താക്കി.
English Summary:Wildfires are spreading on Mount Kilimanjaro
You may also like this video