ഇസ്രയേലില്‍ കാട്ടുതീ പടരുന്നു. ജറുസലേമിന്റെ പ്രാന്തപ്രദേശങ്ങളിലാണ് കാട്ടുതീ പടരുന്നത്. ആയിരക്കണക്കിന് ആളുകളെയാണ് ഇതുവരെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചത്. ഒരു ദശാബ്ദത്തിനിടെ ഉണ്ടായ ഏറ്റവും വലിയ തീപ്പിടിത്തമാണിതെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കാട്ടുതീ അണയ്ക്കാന്‍ ഇസ്രയേല്‍ അന്താരാഷ്ട്ര സഹായം അഭ്യർത്ഥിച്ചു. നഗരത്തിലേക്കും കാട്ടുതീ പടര്‍ന്നുപിടിക്കാമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇസ്രയേലില്‍ കാട്ടുതീ; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

