തമിഴ്നാട് വാൽപ്പാറയിൽ വന്യജീവിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട എട്ടുവയസ്സുകാരന്റെ പോസ്റ്റുമോർട്ടം ഇന്നു നടക്കും. വാൽപ്പാറ താലൂക്ക് ആശുപത്രിയിൽ ആയിരിക്കും പോസ്റ്റ്മോർട്ടം. വാട്ടർഫാൾസ് പോസ്റ്റിനടുത്തുള്ള വേവർലി എസ്റ്റേറ്റിലെ തൊഴിലാളി ക്വാർട്ടേഴ്‌സിൽ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന അസം സ്വദേശി നൂറിൻ ഇസ്ലാമാണ് കൊല്ലപ്പെട്ടത്. കൂടാതെ, കുട്ടിയെ ആക്രമിച്ചത് കരടിയാണെന്നാണ് സ്ഥിതീകരിച്ചു. തിങ്കളാഴ്ച വൈകുന്നേരം പാൽ വാങ്ങാൻ കടയിലേക്ക് പോയ കുട്ടിയെ, വീട്ടിലേക്ക് മടങ്ങുന്ന വഴി കരടി ആക്രമിക്കുകയായിരുന്നു. ഏറെ നേരമായിട്ടും കുട്ടിയെ കാണാഞ്ഞതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ തിരച്ചിലിലാണ് വീടിന് ഏകദേശം 500 മീറ്റർ അകലെയുള്ള കുറ്റിക്കാട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
വാൽപ്പാറയിലെ വന്യജീവി ആക്രമണം; കുട്ടിയെ ആക്രമിച്ചത് കരടിയാണെന്നാണ് സ്ഥിതീകരണം

