വന്യജീവി ആക്രമണത്തിൽ സംസ്ഥാനത്ത് കഴിഞ്ഞ ആറ് വർഷത്തിനിടെ മരണമടഞ്ഞവർ 735 പേര്‍. വന്യജീവി ആക്രമണത്തിലെ ഇരകൾക്കും കുടുംബങ്ങൾക്കുമായി 2016 ഓഗസ്റ്റ് മുതൽ 2021 ജൂലൈ വരെ 48,60, 16,528 രൂപ സർക്കാർ വിതരണം ചെയ്തതായും വനം വകുപ്പ് വ്യക്തമാക്കി.
പൊതു പ്രവർത്തകൻ രാജു വാഴക്കാലക്ക് ലഭിച്ച വിവരാവകാശ രേഖയിലാണിത്. പാമ്പുകടിയേറ്റ് മരിച്ചവരുടെ കുടുംബങ്ങളും ധനസഹായം ലഭിച്ചവരിൽപ്പെടുന്നുണ്ട്. വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും സ്ഥായിയായി അംഗഭംഗം വന്നവർക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയുമാണ് ധനസഹായമായി നൽകുന്നത്. വനത്തിന് പുറത്തുവച്ച് പാമ്പുകടിയേറ്റ് മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ നൽകും.
2021–22 കാലയളവിലാണ് ഏറ്റവും കൂടുതൽ നഷ്ടപരിഹാരത്തുക (12.53 കോടി രൂപ) വിതരണം ചെയ്തത്. 2020–21ൽ 8.41 കോടി രൂപ, 2019–20ൽ 9.12 കോടി രൂപ, 2018–19 ൽ 8.65 കോടി രൂപ, 2017–18 ൽ 8.62 കോടി രൂപ, 2016–17 ൽ 1.25 കോടി രൂപ എന്നിങ്ങനെ ധനസഹായമായി നൽകിയിട്ടുണ്ടെന്നും വിവരാവകാശ രേഖയിൽ പറയുന്നു.
English Summary: Wildlife attacks; 735 people were killed in six years
You may like this video also