ഉത്തർപ്രദേശ് സർക്കാര്‍ തന്നെ പിരിച്ചുവിട്ടതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഡോ. കഫീൽ ഖാൻ. 2017ൽ ഓക്‌സിജൻ ക്ഷാമം മൂലം കുട്ടികൾ മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് യു പി സര്‍ക്കാര്‍ ഡോ. കഫീല്‍ ഖാനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടത്. നവംബർ 11നാണ് കഫീല്‍ ഖാനെ പിരിച്ചുവിട്ടുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.യുപി സർക്കാരിന്റെ ആരോഗ്യ സംവിധാനത്തിലെ പിഴവുകൾ ജനമധ്യത്തിൽ കൊണ്ടുവന്നതുകൊണ്ടാണ് സർക്കാർ തന്നെ വേട്ടയാടുന്നതെന്നും അദ്ദേഹം പറഞ്ഞു. മുസ്‍ലിമായതുകൊണ്ടു മാത്രമല്ല തന്നെ ലക്ഷ്യം വയ്ക്കുന്നത്. അവര്‍ക്ക് ഒരു ബലിയാടിനെ വേണമായിരുന്നു. സ്വന്തം ആളുകളെ രക്ഷിക്കാനാണ് അവരിങ്ങനെ ചെയ്തതെന്നും കഫീല്‍ ഖാന്‍ പറഞ്ഞു.
ഗോരഖ്പൂരിലെ ആശുപത്രിയിൽ 63 കുഞ്ഞുങ്ങളും 18 രോഗികളും മരിക്കാനിടയായ ഓക്സിജൻ ക്ഷാമത്തെക്കുറിച്ച് ഉത്തർപ്രദേശ് സർക്കാരിനു നേരത്തെ അറിവുണ്ടായിരുന്നുവെന്നും ഡോ. കഫീൽ ഖാൻ പറഞ്ഞു. ഹൈക്കോടതിയും സർക്കാർ അന്വേഷണ കമ്മിഷനുകളും തന്നെ കുറ്റവിമുക്തനാക്കിയ ശേഷമാണ് സര്‍ക്കാര്‍ തന്നെ പിരിച്ചുവിട്ടത്.ആളുകളെ രക്ഷിക്കാന്‍ താൻ പരമാവധി ശ്രമിച്ചെന്ന് കോടതി തന്നെ നിരീക്ഷിച്ചിട്ടുള്ളതാണ്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും കഫീല്‍ ഖാന്‍ പറഞ്ഞു.
സർക്കാർ സർവീസിൽ ചേരുന്നതിനു മുൻപ് സ്വകാര്യ പ്രാക്ടീസ് നടത്തിയതാണു പിരിച്ചുവിടാൻ ഒരു കാരണമായി പറയുന്നത്. 2016 ഓഗസ്റ്റ് എട്ടിനാണ് താന്‍ മെഡിക്കല്‍ കോളജില്‍ ചേര്‍ന്നത്. അതിന് മുന്‍പ് സ്വകാര്യ പ്രാക്ടീസ് നടത്തിയോ എന്നത് വിഷയമല്ല. എന്നിട്ടും സ്വകര്യ പ്രാക്ടീസ് വിഷയമാണെന്നാണ് അവര്‍ പറയുന്നത്. ഡോ. കഫീൽ ഖാൻ പറഞ്ഞു.
english summary;Will approach High Court against dismissal: Dr. Kafeel Khan
you may also like this video;