Site iconSite icon Janayugom Online

നിയമ പോരാട്ടങ്ങൾക്കൊപ്പമുണ്ടാകും; ഹണി റോസിന് പിന്തുണയുമായി എഎംഎംഎ

സോഷ്യൽ മീഡിയയിൽ ഉണ്ടായ അധിക്ഷേപങ്ങൾക്കെതിരെ പൊലീസിൽ പരാതി നൽകിയ നടി ഹണി റോസിന് പിന്തുണയുമായി താരങ്ങളുടെ സംഘടനയായ എഎംഎംഎ. ഹണി റോസിന്റെ നിയമ പോരാട്ടങ്ങൾക്ക് ഒപ്പമുണ്ടാകുമെന്നും എല്ലാവിധ പിന്തുണ നൽകുമെന്നും എഎംഎംഎ അഡ്‌ഹോക്ക് കമ്മിറ്റി വാർത്താ കുറിപ്പിൽ അറിയിച്ചു. 

സ്ത്രീത്വത്തെയും, നടിയുടെ തൊഴിലിനേയും, അപഹസിക്കുവാൻ ചിലർ ബോധപൂർവ്വം നടത്തുന്ന ശ്രമങ്ങളെ സംഘടന അപലപിച്ചു. ഹണി റോസിന് ആവശ്യമെങ്കിൽ വേണ്ടുന്ന എല്ലാവിധ നിയമസഹായം നൽകുവാൻ ഒരുക്കമാണെന്നും വാർത്താ കുറിപ്പിൽ പറയുന്നു.

Exit mobile version