വിദ്യാർത്ഥിനികളോട് ലൈംഗികാതിക്രമം നടത്തിയ കോളജ് പ്രൊഫസര്‍ക്കെതിരെ കേസെടുത്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ദാദാ രാംചന്ദ് ബഖ്രു സിന്ധു മഹാവിദ്യാലയം കോളജിലെ പ്രൊഫസർ രാകേഷ് ഗെദാമിനെതിരെയാണ് പൊലീസ് കേസെടുത്തത്. പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയത്. അനുസരിച്ചില്ലെങ്കില്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്നും ഇയാള്‍ വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് നാഗ്പൂരിലെ പച്ച്പയോളി പൊലീസ് സ്റ്റേഷനിൽ വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെടുകയായിരുന്നു.
വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ അധ്യാപകനെ കോളജ് അധികൃതര്‍ സസ്പെൻഡ് ചെയ്തു. നിരവധി വിദ്യാര്‍ത്ഥിനികളാണ് അധ്യാപകനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇയാള്‍ ഒളിവിലാണ്. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
English Summary: Will be defeated if not obeyed; The professor who sexually assaulted the students has been suspended
You may like this video also