Site iconSite icon Janayugom Online

അവസാന ശ്വാസം വരേയും നെഹ്റു കുടുംബത്തിന്‍റെ അടിമകള്‍ ആയിരിക്കും; നിയമസഭയില്‍ പ്രഖ്യാപനവുമായി രാജസ്ഥാന്‍ എംഎല്‍എ

അവസാന ശ്വാസം വരേയും നെഹ്റു ഗാന്ധി കുടുംബത്തിന്‍റെ അടിമകള്‍ ആയിരിക്കുമെന്ന് നിയമസഭയില്‍ പ്രഖ്യാപനവുമായി രാജസ്ഥാന്‍ എംഎല്‍എ. രാജസ്ഥാനിലെ സിരോഹിയില്‍ നിന്നുള്ള എംഎല്‍എയായ സന്യം ലോധയുടേതാണ് രാജസ്ഥാന്‍ നിയമസഭയിലെ പ്രസ്താവന

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ മുഖ്യ ഉപദേഷ്ടാക്കളില്‍ ഒരാളാണ് സന്യം ലോധ. ബജറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് ബിജെപി നിയമസഭാംഗത്തിനുള്ള മറുപടിയായി സന്യം ലോധയില്‍ നിന്ന് ഈ പ്രസ്താവന എത്തുന്നത്.

അതേ ഞങ്ങള്‍ അവസാന ശ്വാസം വരേയും നെഹ്റു ഗാന്ധി കുടുംബത്തിന്‍റെ അടിമകള്‍ ആയിരിക്കും. ആ അടിമത്തം ഞങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും കാരണം ആ കുടുംബമാണ് രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചത് എന്നാണ് സന്യം ലോധയുടെ പ്രസ്താവന. 

Eng­lish Sum­ma­ry: Will be the slaves of the Nehru fam­i­ly until their last breath; Rajasthan MLA makes announce­ment in Assembly

You may also like this video:

Exit mobile version