വൈവിധ്യവൽക്കരണത്തിലൂടെയും മൂല്യവർദ്ധനവിലൂടെയും കേരള കരകൗശല വികസന കോർപ്പറേഷന്റെ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ വിപണി കണ്ടെത്തുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. കരകൗശല വികസന കോർപ്പറേഷൻ എസ്.എം.എസ്.എം ഇൻസ്റ്റിറ്റ്യൂട്ടിലെ സെന്റിനറി ഹാളിൽ നടത്തുന്ന ‘ക്യാൻവാസ് 21’ ചിത്ര പ്രദർശനവും വിൽപ്പനയും സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കൂടുതൽ വിപണി കണ്ടെത്തുവാൻ കോർപ്പറേഷൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്നും ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ എല്ലാ ജീവനക്കാരും ഉപഭോക്താക്കളോട് നല്ല രീതിയിൽ ഇടപെടണമെന്നും മന്ത്രി പറഞ്ഞു. കോർപ്പറേഷൻ ചെയർമാൻ പി. രാമഭ്രദൻ, മാനേജിംഗ് ഡയറക്ടർ എൻ.കെ മനോജ് എന്നിവർ സന്നിഹിതരായിരുന്നു. ചിത്ര പ്രദർശനം ജനുവരി രണ്ടിന് അവസാനിക്കും.
English Summary: will create more markets for handicrafts: Minister P Rajeev
You may like this video also