Site iconSite icon Janayugom Online

പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കും : ബ്രട്ടീഷ് പ്രധാനമന്ത്രി

ഗാസയില്‍ ഇസ്രയേല്‍ വെടിനിര്‍ത്തലിന് സമ്മതിച്ചില്ലെങ്കില്‍ സെപ്തംബറോടെ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് ബ്രട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ .പ്രതിസന്ധി അവസാനിപ്പിക്കാനുള്ള ഏക മാര്‍ഗ്ഗം ദീര്‍ഘകാല ഒത്തുതീര്‍പ്പാണ്.സുരക്ഷിതവും, പരമാധികാരവുമുള്ള പലസ്തീന്‍ രാഷ്ട്രത്തൊടൊപ്പം സുരക്ഷിതമായ ഒരു ഇസ്രയേലാണ് ഞങ്ങളുടെ ലക്ഷ്യം.

സമാധനത്തോടെ നിലകൊള്ളുന്ന പലസ്തീന്‍ രാഷട്രത്തെ അംഗീകരിക്കുമെന്ന് മുമ്പും പറ‌ഞ്ഞിട്ടുണ്ട്. ദ്വിരാഷ്ട്ര പരിഹാരത്തിനായി പ്രവര്‍ത്തിക്കേണ്ട സമയമാണിത് കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.

ബ്രിട്ടന്‍ വിദേശ സെക്രട്ടറി ഡേവിഡ് ലാമിയും ഇക്കാര്യം ആവര്‍ത്തിച്ചു.ഇതിനിടെ, ഹമാസ്‌ ഗാസയിലെ ഭരണം ഉപേക്ഷിക്കണമെന്നും ആയുധങ്ങൾ പലസ്‌തീൻ അതോറിട്ടിക്ക്‌ കൈമാറി സമാധാനം പുനഃസ്ഥാപിക്കാൻ തയ്യാറാവണമെന്നും അറബ്‌ രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ആവശ്യപ്പെട്ടു. 

Exit mobile version