Site iconSite icon Janayugom Online

കാൽ കഴുകാൻ പറയുന്ന ഗവർണർ നാളെ വിരൽ മുറിച്ച് കാൽക്കൽ വയ്ക്കാൻ പറയുമോ?: ബിനോയ് വിശ്വം

ഗുരുക്കന്മാരെ ബഹുമാനിക്കുന്നതിന്റെ മുൻ ഉപാധി കാൽ കഴുകിക്കൽ ആണെന്ന ഗവർണറുടെ വാദം അങ്ങേയറ്റം പ്രതിഷേധപരമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബ്രിട്ടീഷ് റാണിക്ക് മാപ്പ് അപേക്ഷയെഴുതി കൈകുഴഞ്ഞ സവർക്കറിൽ നിന്ന് രാഷ്ട്രീയം പഠിച്ചതിന്റെ പുളിച്ചുതികട്ടലാണ് ഗവർണറുടെ വാക്കും പ്രവൃത്തിയും. ഗുരുക്കന്മാരെ ബഹുമാനിക്കാൻ കാൽ കഴുകാൻ പറയുന്ന ഗവർണർ നാളെ ഏകലവ്യനെപ്പോലെ വിരൽ അറുത്ത് കാൽക്കൽ വയ്ക്കാൻ പറയുമോ എന്ന് ബിനോയ് വിശ്വം ചോദിച്ചു. ആധുനിക ലോകത്തിന് ഒരിക്കലും ദഹിക്കാത്ത പിന്തിരിപ്പൻ ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ഗവർണർ തന്റെ പദവിയെ സംബന്ധിച്ച ഭരണഘടനാപരമായ വ്യാഖ്യാനങ്ങൾ വായിച്ചു പഠിക്കണമെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.

Exit mobile version