തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടൻ വിജയിന്റെ തമിഴക വെട്രി കഴകത്തിനും (ടിവികെ), കമൽ ഹാസന്റെ മക്കൾ നീതി മയത്തിനും ചിഹ്നങ്ങൾ അനുവദിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. വിജയിന്റെ പാർട്ടിക്ക് ‘വിസിൽ’ ചിഹ്നമായി ലഭിച്ചപ്പോൾ, കമൽ ഹാസന്റെ പാർട്ടിക്ക് ‘ബാറ്ററി ടോർച്ച്’ ആണ് ചിഹ്നമായി അനുവദിച്ചത്.
കഴിഞ്ഞ നവംബർ 11നാണ് ടിവികെ ചിഹ്നത്തിനായി കമ്മീഷനെ സമീപിച്ചത്. കമ്മീഷന്റെ പക്കലുള്ള ഏഴ് സ്വതന്ത്ര ചിഹ്നങ്ങളും പാർട്ടി തന്നെ രൂപകൽപ്പന ചെയ്ത മൂന്ന് ചിഹ്നങ്ങളും ഉൾപ്പെടെ 10 ഓപ്ഷനുകളാണ് ടിവികെ നൽകിയിരുന്നത്. ഇതിൽ നിന്നാണ് ‘വിസിൽ’ തിരഞ്ഞെടുക്കപ്പെട്ടത്.

