Site iconSite icon Janayugom Online

വ്യാപാര സംഘർഷങ്ങൾക്ക് അയവ് വരുമോ? ഡൊണൾഡ് ട്രംപും ഷി ചിൻപിങും കൂടിക്കാഴ്ച നടത്തി

വ്യാപാര സംഘർഷവും താരിഫ് പോരും തുടരുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപും, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ കൂടിക്കാഴ്ച നടത്തി. എപെക് (ഏഷ്യ പസിഫിക് ഇക്കണോമിക് കോ ഓപ്പറേഷൻ) ഉച്ചകോടിക്കിടെ
ദക്ഷിണ കൊറിയയിലെ ബുസാനിൽ ആയിരുന്നു കൂടിക്കാഴ്ച.

‌ചൈനീസ് സ്ഥാപനമായ ടിക് ടോക്കിനെ യുഎസ് കമ്പനികൾക്കു വിൽക്കുന്നതു പ്രധാന ചർച്ചയായെന്നാണ് സൂചന. ചൈനയ്ക്ക് മേൽ താരിഫ് 150 ശതമാനം വരെ ഉയർത്തുമെന്ന് ട്രംപ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിനോട് തങ്ങൾ പ്രതികരിക്കുമെന്നായിരുന്നു ചൈനയുടെ പ്രതികരണം. കൂടിക്കാഴ്ചയോടെ വ്യാപാര പ്രശ്‌നങ്ങളിലും പരസ്പര തർക്കങ്ങളിലും എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലോകം.

Exit mobile version