Site iconSite icon Janayugom Online

യാസിൻ മാലിക്കിന് വധശിക്ഷ ലഭിക്കുമോ? എൻഐഎയുടെ അപ്പീൽ ഏപ്രിൽ 22ന് വീണ്ടും പരിഗണിക്കും

കാശ്മീരി വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച അപ്പീലിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ഡൽഹി ഹൈക്കോടതി നാലാഴ്ച കൂടി സമയം അനുവദിച്ചു. ഭീകരവാദ ധനസഹായ കേസിൽ മാലിക്കിന് വിചാരണ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ വധശിക്ഷയായി ഉയർത്തണമെന്നാണ് എൻഐഎയുടെ ആവശ്യം. കേസ് അടുത്ത വാദം കേൾക്കുന്നതിനായി ഏപ്രിൽ 22ലേക്ക് മാറ്റി. ജസ്റ്റിസ് നവിൻ ചൗള, ജസ്റ്റിസ് രവീന്ദർ ദുഡേജ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Exit mobile version