Site iconSite icon Janayugom Online

സ്കൂൾ സമയമാറ്റത്തിൽ ചർച്ചയ്ക്ക് തയ്യാർ; പറഞ്ഞത് കോടതിയുടെ നിലപാടെന്നും മന്ത്രി വി ശിവൻകുട്ടി

സ്കൂൾ സമയമാറ്റത്തിൽ സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്നും താൻ പറഞ്ഞത് കോടതിയുടെ നിലപാടെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
വിഷയത്തിൽ ധിക്കാരപരമായ സമീപനമില്ല. സമസ്തയുമായി സർക്കാർ ചർച്ചക്ക് തയ്യാറാണ്. സമരം ചെയ്യാൻ ഏത് സംഘടനക്കും അവകാശമുണ്ട്. സ്കൂളുകളിലെ പാദപൂജയുമായി ബന്ധപ്പെട്ട്, കുട്ടികളെ കൊണ്ട് കാല് കഴുകിക്കുന്നത് കേരളത്തിലെ സംസ്‌ക്കാരം അല്ലെന്നും അദ്ദേഹം പറഞ്ഞു. 

ചർച്ചക്ക് തയാറാണെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് സമസ്ത അറിയിച്ചു. ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കപ്പെടണം. ചർച്ച വിജയിച്ചാൽ പ്രക്ഷോഭം മാറ്റും. ചർച്ചക്ക് മുൻകൈ എടുക്കാൻ വൈകിയെന്നും അദ്ദേഹം പറഞ്ഞു. 

Exit mobile version