Site icon Janayugom Online

നവയുഗം സ്ക്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച ചിത്രരചന, കളറിംഗ് മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു

navayugom

നവയുഗം സാംസ്ക്കാരികവേദി ബാലവേദി സ്ക്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച ചിത്രരചന, കളറിംഗ് മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. ചിത്രരചന മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ നൈല മരിയം ഷൈജുദീൻ ഒന്നാം സ്ഥാനവും, നെരിയ അന്ന വിജു രണ്ടാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ അനന്തകൃഷ്ണൻ ഒന്നാം സ്‌ഥാനവും , അയ്ഷ ഷിബു രണ്ടാം സ്ഥാനവും നേടി.
സീനിയർ വിഭാഗത്തിൽ സന്ജുക്ത സുരേഷ് ഒന്നാം സ്ഥാനവും, സംവൃത സുരേഷ് രണ്ടാം സ്ഥാനവും നേടി.

എൽകെജി-യുകെജി വിഭാഗത്തിൽ നടത്തിയ കളറിംഗ് മത്സരത്തിൽ സഹസ്ര എ.കെ ഒന്നാം സ്ഥാനവും, സെബ മറിയം രണ്ടാം സ്ഥാനവും നേടി. നൂറുകണക്കിന് സ്ക്കൂൾ വിദ്യാർത്ഥികളാണ് നവയുഗം ചിത്രരചന, കളറിംഗ് മത്സരങ്ങളിൽ പങ്കെടുത്തത്. ദമ്മാം ഇന്ത്യൻ ഇന്റർനാഷണൽ സ്ക്കൂളിലെയും, അൽമന ഇന്റർനാഷണൽ സ്ക്കൂളിലെയും വിദ്യാർത്ഥികളാണ് വിജയികൾ ആയവർ.

Eng­lish Sum­ma­ry: Win­ners of draw­ing and col­or­ing com­pe­ti­tions orga­nized for Navayug school chil­dren have been announced

You may also like this video

Exit mobile version