Site iconSite icon Janayugom Online

പാർലമെന്റിന്റെ ശീതകാല സമ്മേളനം; കേരളത്തിലെ എംപിമാരുടെ യോഗം ഇന്ന്

കേരളത്തിന്റെ ആവശ്യങ്ങൾ ചർച്ചചെയ്യാനായി പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായുള്ള കേരളത്തിലെ എംപിമാരുടെ യോഗം ഇന്ന് ചേരും. രാവിലെ 10.30 ന് ഓൺലൈനായാണ് യോഗം ചേരുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. കേരളത്തിന് അർഹതപ്പെട്ട ഗ്രാൻഡുകൾ വെട്ടിക്കുറയ്ക്കുന്നത് പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കുക ഉള്‍പ്പെടെയുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.എയിംസ്, മനുഷ്യ വന്യജീവി സങ്കർഷം ലഘൂകരിക്കുന്നതിനുള്ള നടപടികൾക്ക് സാമ്പത്തിക പിന്തുണ, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള പ്രത്യേക പാക്കേജ് തുടങ്ങിയ വിഷയങ്ങളും യോഗത്തിൽ ചർച്ചയാകും.

Exit mobile version